നാദാപുരം : ( https://nadapuram.truevisionnews.com/ ) ചെക്യാട് പഞ്ചായത്തിൽ യു ഡി എഫ് സ്ഥാനാർഥി കെ പി കുമാരന് ചരിത്ര വിജയം. എൽ ഡി എഫിന്റെ കോട്ട തകർത്താണ് കുമാരന്റെ മിന്നും വിജയം. ചെക്യാട് പഞ്ചത്തിലെ നാലാം വാർഡിലെ എൽ ഡി എഫ് സ്ഥാനാർഥി രജീഷ് ബാബുവിനെ കെ പി കുമാരൻ പരാജയപ്പെടുത്തിയത്.
531 വോട്ടാണ് യു ഡി എഫ് സ്ഥാനാർത്ഥി കെ പി കുമാരന് കിട്ടിയത്. 474 വോട്ടാണ് എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. ചെക്യാട് പഞ്ചായത്തിൽ ഇരു മുന്നണികൾക്കും എതിരെ തനിച്ച് മത്സരിച്ച് വിജയിച്ച് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആയ ആളാണ് കെ പി കുമാരൻ. കെ പി കുമാരന്റെ വിജയം എൽ ഡി എഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.
UDF candidate KP Kumaran scores historic victory in Chekyad panchayat




































.jpeg)