നാദാപുരം: [nadapuram.truevisionnews.com] തുണേരി ബ്ലോക്ക് പഞ്ചായത്ത് ഭരണം ആർക്കെന്ന് അൽപ്പസമയത്തിനകം അറിയാം.തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം.
പതിനഞ്ചു സീറ്റുകളിൽ ഏഴിടത്ത് എൽഡിഎഫും ഏഴിടത്ത് യുഡിഎഫും വിജയിച്ചു.പുറമേരി ഡിവിഷനിലെ ഫലം പുറത്തുവന്നാൽ ആര് ഭരിക്കുമെന്ന് തീരുമാനിക്കും. തൂണേരി ബ്ലോക്ക് പഞ്ചായത്ത് കല്ലാച്ചി ഡിവിഷനിൽ നിന്നും ഷീമ വള്ളിൽന് തിളക്കമാർന്ന വിജയം.
500 അധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഷീമ വള്ളിൽ വിജയിച്ചു. യുഡിഎഫ് സ്ഥാനാർഥി വിപി നെഹലയെയാണ് ഷീമ പരാജയപ്പെടുത്തിയത്. തൂണേരി ബ്ലോക്ക് പഞ്ചായത്ത് വാണിമേൽ ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി വിനില സത്യന് 5500 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഉജ്ജ്വല വിജയം.
എൽഡിഎഫ് സ്ഥാനാർഥി ബി രഞ്ജിത്തിനെ 7258 വോട്ടുകൾ നേടി വൻ ഭൂരിപക്ഷത്തിൽ പരാചയപ്പെടുത്തിയാണ് വിനില സത്യൻ വിജയിച്ചത്. 1763 വോട്ടുകളാണ് രഞ്ജിത്തിന് ലഭിച്ചത്. വിജയത്തിന് സഹായിച്ച മുഴുവൻ പേർക്കും തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ നൗഷാദ് എംകെ അഭിനന്ദനം അറിയിച്ചു.
Local election results











































.jpeg)