പുറമേരി :[nadapuram.truevisionnews.com] മലയാടം പൊയിൽ മനേടത്ത് അറയ്ക്കൽ ബാലകൃഷ്ണൻ എന്ന ആളുടെ ആടാണ് വീട്ടിലെ കിണറിൽ വീണത്. നാദാപുരം ഫയർ സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ സി സുജേഷ് കുമാറിന്റെ നേതൃത്വത്തിൽ എത്തിയ സംഘത്തിലെ ഫയർ & റെസ്ക്യൂ ഓഫീസർ വൈഷ്ണവ് ജിത്ത് കിണറിൽ ഇറങ്ങി ആടിനെ പുറത്തെടുക്കുകയായിരുന്നു.. രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം.
സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ മുഹമ്മദ് സാനിജ്, ഫയർ & റെസ്ക്യൂ ഓഫീസർ മാരായ സ്വപ്നേഷ്, അജേഷ്, ലിനീഷ് കുമാർ, അനൂപ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Goat rescued after falling into well












































.jpeg)