നാദാപുരം: [nadapuram.truevisionnews.com] നാദാപുരം ഗ്രാമ പഞ്ചായത്തിൽ വീണ്ടും ഐക്യ ജനാതിപത്യ മുന്നണി ഭരണം തുടരും. 24 സീറ്റുകളിൽ 18 സീറ്റുകളും സ്വന്തമാക്കി യുഡിഫിണ് ഉജ്ജ്വല വിജയം.രണ്ടു എൽഡിഎഫ് വാർഡുകൾ യുഡിഎഫ് പിടിച്ചെടുത്തു.
കോൺഗ്രസ് നേതാക്കന്മാരായ അഡ്വ.കെഎം രഘുനാഥ്,റിനീഷ് എന്നിവർക്ക് ഉജ്ജ്വല വിജയം.എൽഡിഎഫിന് നിർണായകമായ സീറ്റുകളായാണ് ഇരുവരും പിടിച്ചെടുത്തത്.സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച സിപിഐഎം പ്രവർത്തക സൗമ്യ 14 വോട്ടുകൾക്ക് വിജയിച്ചു.
സിപിഎം സ്ഥാനാർഥി സീമയെയാണ് സൗമ്യ പരാജയപ്പെടുത്തിയത്.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ എംഎൽഎയുമായ എ.പ്രദീപ്കുമാറിന്റെ സഹോദരനും മുൻ പഞ്ചായത്ത് അംഗവുമായ ദിലീപ് തോറ്റവരിൽ പ്രമുഖനാണ്.
എൽഡിഎഫ് വിജയ പ്രതീക്ഷയുണ്ടായിരുന്ന പികെ പ്രദീപൻ പരാജയപ്പെടുത്തിയാണ് എഎം രഘുനാഥ് വിജയിച്ചത്.ദിലീപ്കുമാറിനെ പരാജയപ്പെടുത്തിയാണ് റിനീഷ് ഗ്രാമ പഞ്ചായത്ത് ഭരണം നേടിയത്.
Local body election results, Nadapuram











































.jpeg)