നാദാപുരം: [nadapuram.truevisionnews.com] തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ എടച്ചേരി പഞ്ചായത്ത് മുസ്ലിംലിഗ് കമ്മിറ്റിയിൽ പൊട്ടിത്തെറി. നേതൃത്വത്തിനെതിരെ ഒരു വിഭാഗം ശക്തമായ പ്രതിഷേധം ഉയർത്തിയതോടെ എടച്ചേരി പഞ്ചായത്ത് ലീഗ് കമ്മിറ്റി ഭാരവാഹികൾ രാജിവച്ചു.
പാർലമെൻ്ററി ബോർഡ് നിർദ്ദേശിച്ച സ്ഥാനാർഥികളെ മാറ്റി മറ്റ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെയാണ് മണ്ഡല ഭാരവാഹികൾ ഉൾപ്പെടെയുള്ളവർക്കെതിരെ പ്രതിഷേധം ശക്തമായതും ഒടുവിൽ രാജിയിൽ കലാശിച്ചതും.
പഞ്ചായത്തിൽ എംഎസ്എഫ് നേതാവ് ഷമ്മാസിനെയാണ് പഞ്ചായത്ത് സ്ഥാനാർഥിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ മണ്ഡലം നേതൃത്വം ഇയാളെ വെട്ടിമാറ്റി തറമ്മൽ ഷാഫിയെയാണ് പ്രഖ്യാപിച്ചത്.
ഇതിനെതിരെ ഒരു വിഭാഗം പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ലീഗിലെ തമ്മിലടി കാരണം മുന്ന് സിറ്റിങ് സീറ്റുകൾ നഷ്‌ടമായി. ഭരണം പിടിക്കാൻ ഇറങ്ങിയ യുഡിഎഫ് കനത്ത തോൽവിയാണ് ഏറ്റുവാങ്ങിയത്.
പതിനേഴാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയുടെ വിജയാഹ്ലാദ പ്രകടനത്തിൽ പഞ്ചായത്ത് ലീഗ് ഭാരവാഹി യു.പി മൂസ്സക്കെതിരെ തെറിവിളി മുദ്രാവാക്യം വിളിച്ചതും വിവാദമായി.
Election defeat, explosion in Muslim League













































.jpeg)