വടകര :(https://vatakara.truevisionnews.com/) മഹാത്മാ ഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കിയ കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ എഐടിയുസി നേതൃത്വത്തിൽ വടകര പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തും
നാളെ (ചൊവ്വ) രാവിലെ 10.30 ന് ധർണ്ണ നടത്താനാണ് എഐടിയുസി നേതൃത്വത്തിന്റെ തീരുമാനം. യൂണിയൻ ജില്ലാ സെക്രട്ടറി പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും.
2004 ൽ ഒന്നാം യുപിഎ സർക്കാറിന്റെ കാലത്ത് ഇടതുപക്ഷ പാർ ട്ടികളുടെ പിന്തുണ UPA സർക്കാറിന് നൽകണമെങ്കിൽ NRE GA ബിൽ പാർല് മെന്റ അംഗീകരിച്ച് ആരംഭിക്കണമെന്ന ശക്തമായ നിർബന്ധബുദ്ധിയുടെ അടിസ്ഥാനത്തിലാണ് 2005 മുതൽ ആരംഭിച്ചത്.
20 കോടി പേർ ഈ പദ്ധതിയിൽ അംഗങ്ങളാണ് കഴിഞ്ഞ 20 വർഷമായി രാജ്യത്ത് നടന്നു വരുന്ന ലോകത്തിലെ തന്നെ ഏറ്റവും വിപുലമായ തൊഴിൽദാന പദ്ധതിയാണ് മോദി സർക്കാർ ഇല്ലാതാക്കിയത് പകരം മറ്റൊരു പദ്ധതിയാണ് മുന്നോട്ട് വെച്ചത്.



ആ പദ്ധതി അക്ഷരാർത്ഥത്തിൽ കേന്ദ്ര സർക്കാർ ഫണ്ട് ഉപയോഗിച്ച് നടന്നു വരുന്ന പദ്ധതിയാണ് ഇല്ലാതാക്കിയത്. 40 ശതമാനം തുക സംസ്ഥാനങ്ങൾ ചില വഴിക്കണമെന്നാണ് നിർദ്ദേശിക്കുന്നത് . ഫലത്തിൽ പദ്ധതി ഇല്ലാതാവുകയാണ്.
ധർണയെ അഭിവാദ്യം ചെയ്ത് ആർ സത്യൻ എൻ എം ബിജു, ഇ രാധാകൃഷ്ണൻ ,കെ ടി കെ ചാന്ദ്നി, എൻ എം വിമല, കെ കെ മോഹൻദാസ് സി കെ ബാബു, ശശി കിഴക്കൻ പേരാമ്പ്ര പ്രസംഗിക്കും
AITUC dharna tomorrow in Vadakara




































_(8).jpeg)






