നാദാപുരം: [nadapuram.truevisionnews.com] പുറമേരി ഗ്രാമപഞ്ചായത്തിലെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ഗാന്ധിജിയെ സ്മരിച്ചു പഞ്ചായത്ത് അംഗങ്ങൾ. “ഗാന്ധിജി അഭിമാനം” എന്ന സന്ദേശമുള്ള ബാഡ്ജ് ധരിച്ചാണ് പഞ്ചായത്ത് അംഗങ്ങൾ കൂട്ടമായി ഫോട്ടോയ്ക്ക് പോസ് ചെയ്തത്.
ഗ്രാമപഞ്ചായത്തിലെ 19 അംഗങ്ങളും മഹാത്മാ ഗാന്ധിയുടെ ചിത്രമുള്ള ബാഡ്ജ് അണിഞ്ഞെത്തിയത് ചടങ്ങിൽ പങ്കെടുത്തവരുടെ ശ്രദ്ധ പിടിച്ചുപറ്റി. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നു ഗാന്ധിയുടെ പേര് ഒഴിവാക്കിയതിനെതിരായ പ്രതികരണമായാണ് ഇത്തരമൊരു ബാഡ്ജ് ധാരണ നടത്തിയതെന്ന് കരുതപ്പെടുന്നു.
Panchayat members remember Gandhiji





































_(30).jpeg)






