നാദാപുരം: ( https://nadapuram.truevisionnews.com/ )സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ നൂറാം വാർഷികത്തിൻ്റെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത് 2026 ജനുവരി ഒന്നിന്ന് കാസർകോട് നിന്ന് ആരംഭിച്ച് ജനുവരി 17 ന് തിരുവനന്തപുരത്ത് സമാപിക്കുന്ന കേരള യാത്രയുടെ ഭാഗമായ ജില്ലാ യാത്ര ഉദ്ഘാടന സമ്മേളനം ഡിസബർ 23 ന് വാണിമേൽ ഭൂമി വാതുക്കലിൽ നടക്കും.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതാക്കൾ സയ്യിദ് അലി ബാഫഖി തങ്ങൾ, പേരോട് അബ്ദുർറഹ്മാൻ സഖാഫി ഉൾപെടെ സംസ്താന നേതാക്കളും മത ,രാഷ്ട്രീയ , സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കുമെന്ന് സംഘാടകടകർ വാർത്താ സമ്മേളനത്തിൽ അറിച്ചു.
മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിലാണ് എല്ലാ പ്രോഗ്രാമുകളും സംഘടിപ്പിക്കുന്നത്. സമൂഹത്തെ ബാധിക്കുന്ന ലഹരിയുടെ ഉപയോഗം മയക്കുമരുന്ന് , അക്രമപ്രവർത്തനം, അധാർമികത തുടങ്ങിയ കാര്യങ്ങൾക്കെതിരെ ഉദ്ബോധനവും ബോധവൽക്കരണവും സർവോപരി മാനവിക സൗഹാർദവും ഈ യാത്രയും അനുബന്ധ പ്രവർത്തനങ്ങളും ലക്ഷ്യം വെക്കുന്നതായും നേതാക്കൾ പറഞ്ഞു.



Kerala Yatra, Kerala Muslim Jamaat District Yatra, Inaugural Conference

































_(14).jpeg)









