പുറമേരി: (https://nadapuram.truevisionnews.com/)25 വർഷത്തിന് ശേഷം പുറമേരി ഗ്രാമപഞ്ചായത്ത് ഭരണം തിരിച്ചു പിടിച്ചതിൽ ആഹ്‌ലാദം പ്രകടിപ്പിച്ച് യുഡിഎഫിന്റെ നേതൃത്വത്തിൽ പുറമേരിയിൽ പ്രകടനം നടത്തി. സത്യപ്രതിജ്ഞക്ക് ശേഷം കുനിങ്ങാട് നിന്ന് പുറമേരിയിലേക്ക് നടന്ന ആഹ്ലാദ പ്രകടനത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പരശ്ശതം യുഡിഎഫ് പ്രവർത്തകർ പങ്കെടുത്തു. തെരഞ്ഞെടുക്കപ്പെട്ട 12 അംഗങ്ങളും യുഡിഎഫ് നേതാക്കളും നേതൃത്വം നൽകി. പി. ശ്രീലത പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ശേഷം അരൂരിലും വിജയാഹ്ലാദ പ്രകടനം നടക്കും.
UDF activists in a euphoric mood after regaining control of the country











































