നാദാപുരം: [nadapuram.truevisionnews.com] പ്രമുഖ സഹകാരിയും കേരള പിന്നോക്ക വികസന കോർപ്പറേഷൻ ഡയറക്ടറുമായ വി.പി. കുഞ്ഞികൃഷ്ണനെ വിഷ്ണുമംഗലം ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ ആദരിച്ചു.
സൊസൈറ്റി പ്രസിഡണ്ട് ഒ.പി. രാജു അധ്യക്ഷത വഹിച്ചു. വി.പി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ സെക്രട്ടറി ടി.വി. ശങ്കരൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് മെമ്പർ ഒ.പി.സി. സു. പി. അനിൽകുമാർ, കെ.എം. ചന്ദ്രി, എ.കെ. വിദ്യ, കെ. കാസിം മാസ്റ്റർ, പി.വി. വാസു, പി.വി. വിജയകുമാർ, സി.കെ. നാണു എന്നിവർ സംസാരിച്ചു.
യോഗത്തിൽ സൊസൈറ്റി അംഗങ്ങൾക്ക് 10 ശതമാനം ലാഭവിഹിതം നൽകാൻ ജനറൽ ബോഡി തീരുമാനിച്ചു.
V.P. Kunjikrishnan honored





































_(30).jpeg)






