നാദാപുരം: [nadapuram.truevisionnews.com] നാദാപുരം ഗ്രാമപഞ്ചായത്തിലെ സത്യപ്രതിജ്ഞാ ചടങ്ങിനിടയിൽ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ യൂത്ത് ലീഗ് പ്രതിഷേധം സംഘടിപ്പിച്ചു. വാർഡ് വിഭജനത്തിലും വോട്ടർ പട്ടിക തയ്യാറാക്കുന്നതിലും സിപിഎമ്മിന് അനുകൂലമായി സെക്രട്ടറി പ്രവർത്തിച്ചുവെന്നാരോപിച്ചാണ് പ്രതിഷേധം ഉയർന്നത്.
വാർഡുകൾ അന്യായമായി വിഭജിക്കുകയും വോട്ടർ പട്ടികയിൽ ക്രമക്കേടുകൾ നടത്തുകയും ചെയ്തുവെന്ന ആരോപണങ്ങൾ ഉയർത്തിയ പ്രവർത്തകർ, ഇത്തരം സാഹചര്യങ്ങൾക്കിടയിലും യുഡിഎഫിന് ലഭിച്ച വിജയം ജനാധിപത്യത്തിന്റെ ശക്തമായ തിരിച്ചടിയാണെന്ന് മുദ്രാവാക്യം വിളിച്ച് വ്യക്തമാക്കി.
പ്രതിഷേധം ശക്തമായതോടെ ലീഗ് പഞ്ചായത്ത് പ്രസിഡന്റ് വലിയാണ്ടി ഹമീദ് ഇടപെട്ട് പ്രവർത്തകരെ സമാധാനിപ്പിക്കുകയും പ്രതിഷേധം അവസാനിപ്പിക്കുകയുമായിരുന്നു.
Panchayat Secretary, Oath-taking Ceremony





































