നാദാപുരം: [nadapuram.truevisionnews.com] സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേരള മുസ്ലീം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരള യാത്രയുടെ ജില്ലാ ഘട്ടം ഇന്ന് ആരംഭിക്കും.
ഉച്ചക്ക് 3 മണിക്ക് വാണിമേലില്‍ നിന്നാണ് ജില്ലാ യാത്രയുടെ തുടക്കം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രമുഖ നേതാക്കളായ അലി ബാഫഖി തങ്ങള്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.
ജില്ലാ യാത്രയുടെ ഭാഗമായി വിവിധ സ്വീകരണ പരിപാടികളും സംഘടിപ്പിക്കും. യാത്രയുടെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഹുസൈന്‍ കുന്നത്ത്, ഇസ്മായില്‍ സഖാഫി താനൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Samastha 100th anniversary, district tour












































