നാദാപുരം: [nadapuram.truevisionnews.com] അധ്യാപക കായിക മേളയിൽ പങ്കെടുക്കുന്ന കെ.എസ്.ടി.എ നാദാപുരം ടീമിനായി ചെക്യാട് സർവീസ് സഹകരണ ബാങ്ക് ജേഴ്സി കൈമാറി. ബാങ്ക് ഭരണസമിതിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് പി. സുരേന്ദ്രൻ ജേഴ്സി ഔപചാരികമായി കൈമാറി.
സെക്രട്ടറി ഷാനിഷ് കുമാർ ചടങ്ങിൽ സന്നിഹിതനായിരുന്നു. കെ.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. സജില, ജില്ലാ കമ്മിറ്റി അംഗം എം.കെ. സുരേന്ദ്രൻ, സബ് ജില്ലാ സെക്രട്ടറി എൻ.പി. ബിജിത്ത്, കമ്മിറ്റി അംഗങ്ങളായ ജി.കെ. അർജുൻ, പി. അമിത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
KSTA Nadapuram, Chekyad Service Cooperative Bank










































