തൂണേരി: [nadapuram.truevisionnews.com] കേരള രാഷ്ട്രീയത്തിലെ കരുത്തനായ നേതാവായിരുന്ന ലീഡർ കെ. കരുണാകരന്റെ പതിനഞ്ചാം ചരമവാർഷികം തൂണേരിയിൽ അനുസ്മരണ ചടങ്ങുകളോടെ ആചരിച്ചു.
തൂണേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. നാദാപുരം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി. രാമചന്ദ്രൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
അശോകൻ തൂണേരി അധ്യക്ഷത വഹിച്ച പരിപാടിയിൽ വി.കെ. രജീഷ്, ഫസൽ മാട്ടാൻ, പി.പി. സുരേഷ് കുമാർ, കെ. മധു മോഹനൻ, രജില കിഴക്കുംകരമൽ, സുധ എ.പി., ബിജേഷ് മാസ്റ്റർ വി.എം., കല്ലിനാണ്ടി ഗംഗാധരൻ, ലത്തീഫ് കോറോത്ത്, നാരായണൻ കണ്ണങ്കൈ തുടങ്ങിയവർ പ്രസംഗിച്ചു.
Leader K. Karunakaran, recalled












































