നാദാപുരം : [nadapuram.truevisionnews.com] കൺസ്യൂമർ ഫെഡിൻ്റെ ആഭിമുഖ്യത്തിലുള്ള ക്രിസ്തുമസ് - പുതുവൽസര ചന്ത നാദാപുരത്തും തുടങ്ങി. നാദപുരം ത്രിവേണിയിൽ വിപണിയുടെ ഉദ്ഘാടനം നാദാപുരം ഗ്രാമപഞ്ചായത്ത് മെമ്പർ സഫീറ മൂന്നാം കുനി നിർവ്വഹിച്ചു.
യൂനിറ്റ് ഇൻചാർജ് ഷാജി.കെ സ്വാഗതം പറഞ്ഞു. കേരളാ സംസ്ഥാന സഹകരണ കൺസ്യൂമർ ഫെഡറേഷൻ നാദാപുരം ത്രിവേണി സൂപ്പർ മാർക്കറ്റിൽ ക്രിസ്തുമസ് ന്യൂ ഇയർ ചന്ത ആരംഭിച്ചത്.
13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിലും മറ്റിനങ്ങൾ 10 % മുൽ 50% വരെ വിലക്കുറവിലും ലഭിക്കും.
Consumer Fed's Christmas-New Year Market








































