നാദാപുരം: [nadapuram.truevisionnews.com] നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് 23 -ാം വാർഡിൽ നിന്ന് തെരഞ്ഞടുക്കപ്പെട്ട സഫീറ മൂന്നാംകുനിയെ നാദാപുരം പഞ്ചായത്ത് മുസ്ലിം ലീഗ് പാർലമെൻ്ററി ബോർഡ് യോഗം ഐക്യഖണ്ഡേന തീരുമാനിച്ചു.
നാദാപുരം ഗ്രാമപഞ്ചായത്ത് മുൻ അധ്യക്ഷയായ സഫീറ മികച്ച പഞ്ചായത്ത് പ്രസിഡൻ്റ് എന്ന ജനകീയ അംഗീകാരം ലഭിച്ചിരുന്നു. വിഷ്ണുമംഗലം എൽ പി സ്കൂൾ, നാദാപുരം ഗവൺമെന്റ് യുപി സ്കൂൾ,നാദാപുരം ടി ഐ എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിങ്ങളിലെ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം കല്ലിക്കണ്ടി എൻഎ എം കോളേജിൽ നിന്ന് ബി എസ്സി പോളിമർ കെമിസ്ട്രിയിൽ ബിരുദം നേടി.
തുടർന്ന് തളിപ്പറമ്പ് സർ സൈദ് കോളേജിൻ കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം നേടി. പിന്നീട് ടി ഐ എം ട്രെയിനിങ് കോളേജിൽ നിന്ന് ബി എഡ് നേടി.ഇപ്പോൾ കൊളവല്ലൂർ പി.ആർ മെമ്മോറിയൽ HSS ൽ ഹയർസെക്കൻ്ററി അധ്യാപികയാണ്.
നാദാപുരം മൂന്നാംകുനിയിൽ അന്ത്രുവിന്റെയും മാമിയുടെയും ഇളയ മകളാണ്. 2005 ൽ ഇരുപത്തിരണ്ടാമത്തെ വയസ്സിൽ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തിലെ ആദ്യ മുസ്ലിംലീഗ് മെമ്പർ 2010-15 തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ 2015-20 നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു.

കല്ലിക്കണ്ടി എൻ എ എം കോളേജ് കോളേജ് സെക്രട്ടറിയും മുസ്ലിം യൂത്ത് ലീഗിന്റെ മുൻ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി യും ആയ സമീർ പറമ്പത്ത് ഭർത്താവാണ്. മക്കളായ മുഹമ്മദ് ഷഹ്സാദ് ഫാറൂഖ് കോളേജ് ഫൈനാർട്സ് സെക്രട്ടറി, തൃപ്പങ്ങോട്ടൂർ ശാഖ എം എസ് എഫ് പ്രസിഡന്റ് ദിൽസാദ് ബാല കേരളം സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ, എന്നീ നിലയിൽ പ്രവർത്തിക്കുന്നു.
Nadapuram Grama Panchayat President, Safira Samudhankuni










































