നാദാപുരം:(nadapuram.truevisionnews.com) സമസ്ത നൂറാം വാർഷികത്തിന്റെ ഭാഗമായി പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന ശതാബ്ദി സന്ദേശ യാത്രക്ക് നാദാപുരത്ത് ഉജ്വല വരവേൽപ്പ് നൽകി.
കണ്ണൂരിലെ സ്വീകരണ കേന്ദ്രത്തിലേക്കുള്ള യാത്രാ വഴിയെയാണ് നാദാപുരം ടൗണിൽ പ്രവർത്തകർ അഭിവാദ്യം അർപ്പിച്ചത്. റോഡരികിൽ പലയിടങ്ങളിലും തങ്ങളെ കാണാൻ ആളുകൾ തടിച്ചുകൂടിയിരുന്നു. നാദാപുരത്ത് വെച്ച് ജാഥാ അംഗങ്ങൾക്ക് പഴങ്ങൾ നൽകി സ്വീകരിക്കുകയും ചെയ്തു.
പയന്തോങ്, കല്ലാച്ചി, പേരോട്, തൂണേരി, ഇരിങ്ങണ്ണൂർ, പേരിങ്ങത്തൂർ എന്നിവിടങ്ങളിലും നിരവധി പ്രവർത്തകർ അഭിവാദ്യം അർപ്പിച്ചു.
A grand welcome to the Samastha Shatabdi Sandesh Yatra in Nadapuram









































