വളയം:[nadapuram.truevisionnews.com] അനുഭവ കരുത്തുമായി വളയത്തെ ഇനി പ്രീത നയിക്കും. പി എസ് പ്രീത വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറായി എതിരില്ലാതെ തെരഞ്ഞെടുത്തു.
വളയത്ത് പ്രസിഡൻ്റ് പദം വനിത സംവരണമാണ്. യുഡിഎഫിന് വനിതാ മെമ്പർമാർ ഇല്ലാതതിനാൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരം ഉണ്ടായില്ല.
നേരത്തെ വളയം ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സണായി പ്രവർത്തിച്ച പരിചയം പ്രീതയ്ക്ക് കരുത്താകും. സിപിഐഎം കല്ലുനിര ലോക്കൽ കമ്മറ്റി അംഗമാണ്. ജനാധിപത്യ മഹിള അസോസിയേഷൻ നേതാവും തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ഏരിയാ നേതാവായുo പ്രവർത്തിച്ചിട്ടുണ്ട്.
P.S. Preetha Valayam Grama Panchayat President, cpim










































