നാദാപുരം: [nadapuram.truevisionnews.com] ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിംലീഗിലെ അഹമ്മദ് പുന്നക്കൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 18 അംഗ ഭരണസമിതിയിൽ 16യുഡിഎഫ് അംഗങ്ങളും ഒരു സ്വതന്ത്രയും ഒരു സിപിഎം അംഗവുമാണ് ഉള്ളത്.
യുഡിഎഫിന് മഹാ ഭൂരിപക്ഷം ഉള്ളതിനാൽ ഇടത് പക്ഷം പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ചില്ല. അതിനാൽ, അഞ്ചു മിനിട്ടുകൊണ്ട് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് അവസാനിച്ചു. യുഡിഎഫ് ജില്ലാ ഭാരവാഹിയായ പുന്നക്കൽ ഇത് രണ്ടാം തവണയാണ് പഞ്ചായത്ത് പ്രസിഡൻ്റാകുന്നത്.
Ahmed Punnakkal elected as Chekyad Grama Panchayat President









































