നാദാപുരം : (nadapuram.truevisionnews.com) പേരോട് എം ഐ എം ഹയർ സെകണ്ടറി സ്‌കൂളിലെ എൻ എസ് എസ് വളണ്ടിയർമാരുടെ സപ്‌ത ദിന ക്യാമ്പ് മംഗലാട് പറമ്പിൽ ഗവ. യു പി സ്‌കൂളിൽ തുടക്കം കുറിച്ചു. ക്യാമ്പിൻ്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് മെമ്പർ പി സി ഷീബ നിർവ്വഹിച്ചു. യുവത ഗ്രാമതയുടെ സമഗ്രതക്കായി എന്നതാണ് ക്യാമ്പിൻ്റെ സന്ദേശം.
ചടങ്ങിൽ സ്വാഗത സംഘം ചെയർമാൻ വാർഡ് മെമ്പർ അക്കരോൽ അബ്‌ദുള്ള അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സരള കൊള്ളിക്കാവിൽ ക്യാമ്പ് സന്ദേശം കൈമാറി.സ്‌കൂൾ പ്രിൻസിപ്പാൾ എ കെ രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തി. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എം എം മുഹമ്മദ് ക്യാമ്പ് പ്രവർത്തനങ്ങൾ വിശദീകരിച്ചു.
പി ടി എ പ്രസിഡണ്ട് മുഹമ്മദ് പുറമേരി,സ്വാഗത സംഘം കൺവീനർ നൗഷാദ് തയ്യിൽ, ഹെഡ് മാസ്റ്റർ നാസർ ആക്കായിൽ,സ്റ്റാഫ് സെക്രട്ടറി ഹാരിസ് എൻ വി, മലയിൽ ബാലകൃഷ്ണൻ, പനയുള്ളതിൽ അമ്മത് ഹാജി,എം കെ ദാമോദരൻ,നാരായണൻ കുളങ്ങരത്ത്,രമേശൻ കുന്നിൽ,എം വി റഷീദ്, മൊയ്തീൻ കുട്ടി ടി, ഉബൈദ് ടി, വളണ്ടിയർ ലീഡർ രിഫ്‌ത ജെബിൻ തുടങ്ങിയവർ സംസാരിച്ചു
Perode Higher Secondary School NSS seven-day camp begins









































