Dec 28, 2025 12:07 PM

വടകര:[vatakara.truevisionnews.com] ബാലഗോകുലം നടത്തുന്ന കലാ യാത്രയ്ക്ക് നാളെ വൈകിട്ട് 5 മണിക്ക് വടകര സാംസ്‌കാരിക ചത്വരത്തിൽ സ്വീകരണം നൽകും.

പത്മശ്രീ മീനാക്ഷി ഗുരുക്കൾ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ റിട്ട. എസ്ഐ ഷാജി കേദാരം അധ്യക്ഷത വഹിക്കും.

വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പുഷ്‌കല, അഖില, ശ്രീധരൻ പഴങ്കാവ്, കെ.ഇ.സുലോചന എന്നിവരെ ആദരിക്കും.

കലാ യാത്രയിൽ അവതരിപ്പിക്കുന്ന നൃത്ത സംഗീതശില്പം പ്രശസ്ത കവി പി.കെ.ഗോപിയുടെ രചനയിൽ കനകദാസ് പേരാമ്പ്രയാണ് സംവിധാനം ചെയ്തിട്ടുള്ളത്.

നവംബർ ഒന്നിന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച കലാ യാത്ര ജനുവരി 12 ന് ഗോകർണത്തിൽ സമാപിക്കും. വടകര നഗരത്തിൽ എത്തുന്നതിനു മുമ്പ് നാലു മണിക്ക് കലാ യാത്രയ്ക്ക് ആയഞ്ചേരിയിൽ സ്വീകരണം നൽകുമെന്ന് സംഘാടകർ അറിയിച്ചു.

Gokula Kala Yatra will be welcomed in Vadakara tomorrow

Next TV

Top Stories










News Roundup