Dec 28, 2025 03:53 PM

വടകര:[vatakara.truevisionnews.com] വടകര ടൗണ്‍ ഹാളില്‍ നടന്ന വടകര കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് കമ്പനി ജനറല്‍ ബോഡി യോഗത്തിൽ ബഹളം. കയ്യാങ്കളിയില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.

മണിയൂര്‍ സ്വദേശികളായ ആര്‍.പി കൃഷ്ണന്‍, വേന്തലില്‍ നാരായണനന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച പകല്‍ മൂന്നിന് ആരംഭിക്കേണ്ട യോഗം വൈകി. തുടര്‍ന്ന് മൂന്നരയോട് കൂടി ഓഹരി ഉടമകള്‍ക്കൊപ്പം സ്ഥലത്തുണ്ടായിരുന്ന ഡയറക്ടര്‍ പിഎം കുമാറിന്റെ അധ്യക്ഷതയില്‍ യോഗം ചേരുകയായിരുന്നു.

കമ്പനി നിയമാവലി അനുസരിച്ച് സ്ഥലത്തുള്ള ഡയറക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേരാം. ഡയറക്ടര്‍ എംസി ബാലകൃഷ്ണന്‍ സ്വാഗതം പറയുന്നതിനിടയില്‍ സ്ഥലത്തെത്തിയ കമ്പനി ചെയര്‍മാനും വൈസ് ചെയര്‍മാന്‍മാരും ചേര്‍ന്ന് യോഗം തടഞ്ഞു. ഇതോടെ ബഹളം തുടങ്ങി. സ്ഥലത്തെത്തിയ പോലീസ് യോഗം പിരിച്ചുവിട്ടതായി അറിയിക്കുകയായിരുന്നു.


Clashes at Vadakara Coconut Producers Company general body meeting

Next TV

Top Stories