നാദാപുരം: [nadapuram.truevisionnews.com] 'മനുഷ്യർക്കൊപ്പം' എന്ന തലക്കെട്ടിൽ കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബു ബക്കർ മുസ്ലിയാർ നയിക്കുന്ന കേരള ജാഥ യാത്രയ്ക്ക് ശനിയാഴ്ച്ച കല്ലാച്ചിയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
നടുവണ്ണൂർ, പേരാമ്പ്ര, കുറ്റ്യാ ടി, വടകര, കൊയിലാണ്ടി മേഖലകളിൽ നിന്നുള്ളവർ ഇവിടെയെത്തും. സയ്യിദ് ഇബ്റാഹിം ഖലീൽ അൽബുഖാരി, പേരോട് അബ്ദുറഹ്മാൻ സഖാഫി, ഷാഫി പറമ്പിൽ എംപി, ഇ കെ വിജയൻ എം എൽഎ, ടി പി രാമകൃഷ്ണൻ എം എൽഎ, കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ എന്നിവർ ചടങ്ങിൽ സംസാരിക്കും.
ജില്ലാ അതിർത്തിയായ പെരിങ്ങത്തൂരിൽ രാവിലെ കേരള ജാഥ യാത്രയ്ക്ക് വരവേൽപ്പ് നൽകും. തുടർന്ന് 10.30ന് ചാലപ്പുറം ദാറുൽ ഹുദ ഓഡിറ്റോറിയത്തിൽ പൗരപ്രമുഖരുമായും 12.30 ന് മാധ്യമപ്രവർത്തകരുമായും സംവദിക്കും. ആംബുലൻസ് കൈമാറ്റം, സ്നേഹസംഗമം, ടേബിൾ ടോക്ക് എന്നിവയും നടക്കും.
Kerala Yatra receives a warm welcome in Kallachi on Saturday









































