നാദാപുരം: [nadapuram.truevisionnews.com] കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റും നാദാപുരം മുദരിസുമായിരുന്ന ശംസുൽ ഉലമാ കീഴന ഓർ (ന.മ.), കേരള സുന്നി ജമാഅത്ത് മുൻ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ദുൽ ജബ്ബാർ ശിഹാബ് തങ്ങൾ (ന.മ.) എന്നിവരുടെ ആണ്ടനുസ്മരണ സംഗമവും പതിനൊന്നാം രാവ് റാത്തിബും സംഘടിപ്പിച്ചു.
കേരള സുന്നി ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എളയടത്ത് വെച്ചായിരുന്നു പരിപാടി. പുറമേരി പഞ്ചായത്ത് എസ്.വൈ.എഫ് പ്രസിഡന്റ് അസ്‌ലം തെറ്റത്ത് അഹമ്മദ് മുക്ക് ആമുഖ ഭാഷണം നടത്തി. സയ്യിദ് ഇമ്പിച്ചി തങ്ങൾ കൊടക്കൽ ചടങ്ങുകൾക്ക് നേതൃത്വം നൽകി. അനുസ്മരണ പ്രഭാഷണം ഇസ്ഹാഖ് മുസ്ലിയാർ കീഴന നിർവഹിച്ചു.
ചടങ്ങിൽ അബ്ദുൽ ഹക്കീം വഹബി (വണ്ടൂർ), അബ്ദുൽ വാരിസ് വഹബി കെ.കെ (മുതുവടത്തൂർ), പൈക്കട്ട് അമ്മത് മാസ്റ്റർ, മലോക്കണ്ടി ജമാൽ ഹാജി, അബ്ദുൽ ലത്തീഫ് സി.പി (ബഹ്റൈൻ), മത്തത്ത് കുഞ്ഞബ്ദുല്ല, ചാമപറമ്പത്ത് മൊയ്തു ഹാജി, ശഹീർ മാസ്റ്റർ പി, ഫായിസ് എൻ.കെ തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് നടന്ന അന്നദാനത്തിന് ഇബ്രാഹിം കുറ്റിയിൽ നേതൃത്വം നൽകി.
Abdul Jabbar Shihab Thangal's Commemoration and Eleventh Night Ratib









































