Jan 4, 2026 10:57 AM

നാദാപുരം:(https://nadapuram.truevisionnews.com/) നിയമസഭാ തിരഞ്ഞെടുപ്പിൽ നാദാപുരത്ത് മത്സരിക്കാനൊരുങ്ങുന്ന മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നാദാപുരം നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു,

മണ്ഡലത്തിലെ വാണിമേൽ, വളയം,പാറക്കടവ്,തൂണേരി,കല്ലാച്ചി. നാദാപുരം ഭാഗങ്ങളിലാണ് വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.മുല്ലപ്പള്ളി നാദാപുരത്ത് മത്സരിച്ചേക്കും എന്ന വാർത്ത പുറത്ത് വന്നതോടെ യു.ഡി.എഫ്അണികളിലും സാമൂഹ്യ മാധ്യമങ്ങളിലും വൻ പ്രധിഷേധമാണ് ഉയരുന്നത്.

ഇതിന് ഇടയിലാണ് നാദാപുരത്ത് മുല്ലപ്പള്ളി വേണ്ടേ,വേണ്ടേ, നാദാപുരത്ത് മുല്ലപ്പള്ളിയാണ് സ്ഥാനാർത്ഥിയെങ്കിൽ നിലം തൊടാതെ തോല്പിക്കും...... തീർച്ച മുല്ലപ്പള്ളി രാമചന്ദ്രന് വയസ് 82, ഏഴ് തവണ എംപി, രണ്ട് തവണ കേന്ദ്ര മന്ത്രി, കെപിസിസി പ്രസിഡൻറ് ,എ ഐസിസി സെക്രട്ടറി, എന്നിട്ടും അധികാര കൊതി മറിയില്ലെ? എന്നതാണ് പോസ്റ്ററിലെ ചോദ്യം.

മുല്ലപ്പള്ളിയെ നാദാപുരത്തേക്ക് ആനയിക്കുന്ന നാദാപുരത്തെ മുസ്ലിം ലീഗിൻ്റെ മണ്ഡലo നേതൃത്വത്തോട് എന്ന് പറഞ്ഞാണ് പോസ്റ്റർ തുടങ്ങുന്നത്.

Poster against Mullappally, who is planning to contest elections from Nadapuram

Next TV

Top Stories










News Roundup






Entertainment News