നാദാപുരം:(https://nadapuram.truevisionnews.com/) മനുഷ്യർക്കൊപ്പം എന്ന ശീർഷകത്തിൽ കേരള മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ നയിക്കുന്ന കേരള യാത്രയ്ക്ക് നാദാപുരത്ത് സ്വീകരണം നൽകി.
നമുക്കീ നാടിന്റെ പട്ടിണി മാറ്റണമെന്നും നല്ല വിദ്യാഭ്യാസം നൽകണമെന്നും കാന്തപുരം പറഞ്ഞു. സ്വസ്ഥവും ശാന്തവുമായ ജീവിതം ഉറപ്പാക്കണം. ഒരു സുസ്ഥിര സാമ്പത്തിക ശക്തിയായി ഈ നാടിനെ പുതുക്കിപ്പണിയണം.
വൈരം വിതച്ച് നേട്ടം കൊയ്യാനാവില്ല. അങ്ങനെ ചിന്തിക്കുന്നത് മൗഢ്യമാണ്. അത് നാടിനെ തക ർക്കുന്നവരുടെ അജൻഡയാണ്. അതിന് നാം മൗനം കൊണ്ട് പോലും കൂട്ടുനിൽക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ അതിർത്തിയായ പെരി ങ്ങത്തൂരിൽ ആണ് സ്വീകരണം നടത്തിയത്. സെൻ്റിനറി ഗാർഡ് പരേഡും നടന്നു. നാദാപുരത്തെ അഹ്‌മദ്കോയ ശാലിയാത്തി നഗരിയിലെ സമ്മേളനം അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ ആരംഭിച്ചു.

വിപിഎം ഫൈസി വി ല്യാപ്പള്ളി അധ്യക്ഷനായി. ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്തു. എംഎൽഎമാരായ ഇ കെ വിജയൻ, കെ പി കുഞ്ഞമ്മദ് കുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി പ്രദീഷ്, യാത്ര ഉപനായകരായ്മ ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുറഹ് മാൻ സഖാഫി എന്നിവർ സംസാരിച്ചു.
സുലൈമാൻ സഖാഫി മാളിയേക്കൽ. ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി പ്രമേയ പ്രഭാഷണം നടത്തി. ദാറുൽ ഖൈർ ലോഞ്ചിങ്, ജില്ലാ കാര്യാലയം ഉദ്ഘാടനം, ആംബുലൻസ് സമർപ്പണം എന്നിവ നടന്നു. ത്വാഹാ തങ്ങൾ സ്വാഗതവും മുനീർ സഖാഫി ഓർക്കാട്ടേരി നന്ദിയും പറഞ്ഞു.
Kerala Yatra welcomed in Nadapuram
































_(8).jpeg)








