നാദാപുരം:(https://nadapuram.truevisionnews.com/) പുറമേരി ഗ്രാമപഞ്ചായത്തിലെ കക്കംവള്ളി ഭാഗത്തുള്ള ഇറിഗേഷൻ വകുപ്പിന്റെ അക്വാഡക്റ്റ് പൊളിച്ചുമാറ്റാൻ ഫണ്ട് അനുവദിക്കുമെന്ന് ജില്ലാ വികസന യോഗത്തിൽ ജില്ലാ കളക്ടർ അറിയിച്ചു. ജനങ്ങൾക്ക് ഭീഷണിയായിരിക്കുന്ന സാഹചര്യത്തിൽ ഈ അക്വാഡക്റ്റ് പൊളിച്ചു മാറ്റണമെന്ന് നിരവധിതവണ കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ, ഡിഡിസി യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.
തുടർന്നാണ് ദുരന്തനിവാരണ ഫണ്ടിൽ നിന്നും 4 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ കലക്ടർ യോഗത്തിൽ അറിയിച്ചത്. ഈ അക്വാഡക്റ്റ് പൊളിച്ചു മാറ്റുന്നതിനുള്ള ചുമതല കുറ്റ്യാടി ഇറിഗേഷൻ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിൽ ആയിരിക്കും.
The dangerous aqueduct in Kakkamvally will be demolished - Collector










































