നാദാപുരം :(https://nadapuram.truevisionnews.com/) മൂന്നു ദിവസമായി നടന്നു വരുന്ന ശംസുൽ ഉലമാ കീഴന ഓർ 26ാം ആണ്ടനുസ്മരണം പൊതുസമ്മേളനത്തോടെ സമാപിച്ചു. സമാപന സമ്മേളനം സയ്യിദ് ഹസൻ സഖാഫ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. കേരള സുന്നി ജമാഅത്ത് പ്രസിഡൻ്റ് സയ്യിദ് അശ്റഫ് ബാഹസൻ തങ്ങൾ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു.
ശൈഖുനാ കെ.കെ കുഞ്ഞാലി ഉസ്താദ്, അഹ് മദ് ബാഖവി അരൂർ, എ.പി അബ്ദുൽ അസീസ് ബാഖവി, ഡോ. ഉവൈസ് ഫലാഹി അനുസ്മരണ പ്രഭാഷണം നടത്തി. കേരള സമസ്ഥാന ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി ഹുജ്ജത്തുൽ ഉലമാ മൗലാനാ നജീബ് മൗലവി മുഖ്യ പ്രഭാഷണം നടത്തി.
സയ്യിദ് ഹാശിം ബാഫഖി തങ്ങൾ, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ പരപ്പനങ്ങാടി, മുയിപ്പോത്ത് അബദുറഹ്മാൻ മുസ്ലിയാർ, അശ്റഫ് ബാഖവി കാളികാവ്, എൻ.കെ കുഞ്ഞാലി മാസ്റ്റർ, കെ.പി.സി തങ്ങൾ, ജെ.പി ഇസ്മായിൽ മൗലവി, സൂപ്പി നരിക്കാട്ടേരി, ബംഗ്ലത്ത് മുഹമ്മദ്, അഹ്മദ് പുന്നക്കൽ, വി.വി മുഹമ്മദലി, വലിയാണ്ടി ഹമീദ്, ഇ.എം ഇസ്മായിൽ, കെ.പി മുഹമ്മദ് ,യൂനുസ് ഫലാഹി , എൻ. കെ.മുഹമ്മദ് ഒമ്പത്കണ്ടം പ്രസംഗിച്ചു.
രാവിലെ നടന്ന ശംസുൽ ഉലമാ മൗലിദിന് സയ്യിദ് വി.സി.കെ തങ്ങൾ, സയ്യിദ് ഷൗക്കത്തലി തങ്ങൾ, മൗലാനാ എം.സുലൈമാൻ ഉസ്താദ്, എം.ടി കുഞ്ഞമ്മദ് മുസ്ല്യാർ, ഇയ്യാങ്കുടി അബ്ദുറഹീം മുസ്ലിയാർ, എടോളി മമ്മു മുസ്‌ലിയാർ നേതൃത്വം നൽകി. പി.വി മുഹമ്മദ് മൗലവി അദ്ധ്യക്ഷത വഹിച്ച മധുരസ്മരണ അഡ്വ. ഫാറൂഖ് മുഹമ്മദ് ബത്തേരി ഉദ്ഘാടനം ചെയ്തു.

സയ്യിദ് യാസർ തങ്ങൾ, മുജീബ് ഫലാഹി വേളം, ഫൈസൽ ബാഖവി പുളിയാവ്,റാഫി വഹബി പുല്ലഞ്ചേരി, കെ.സി മുഹമ്മദ് ഫലാഹി, അബ്ദുസ്സലാം തുഹ്‌ഫി പേരാമ്പ്ര, എം.എച്ച് വെള്ളുവങ്ങാട്, അഷ്റഫ് സഖാഫി പള്ളിപ്പുറം, വയലോളി അബ്ദുല്ല, അബ്ദുല്ല ഒ.പി, ടി.കെ റഫീഖ് കക്കംവെള്ളി, എം.പി സൂപ്പി, സി.കെ നാസർ, ചങ്ങോത്ത് കുഞ്ഞാലി ഹാജി, ലത്വീഫ് കെ.യു, കെ.സി അഹമ്മദ് സാദിഖ്, എൻ.കെ ഹമീദ്, പൊയിൽ ഇസ്മായിൽ,ടി.എച്ച് പോക്കർ, സ്വാലിഹ് പുതുശ്ശേരി,തൻസീർ കുരുന്നങ്കണ്ടിയിൽ, തായമ്പത്ത് കുഞ്ഞാലി, മുഹമ്മദ് മൗലവി ചേലക്കാട്, അശ്‌റഫ് പൊയ്ക്കര, കോറോത്ത് അബ്ദുല്ല, ആവുക്കൽ മഹ്‌മൂദ്,ഷഹസാദ് വെള്ളമുണ്ട, മുജ്തബ ഫലാഹി ചെറുവണ്ണൂർ തുടങ്ങി നിരവധി മത-രാഷ്ട്രീയ നേതാക്കന്മാർ പ്രസംഗിച്ചു.
A brilliant conclusion to the one-year commemoration of Shamsul Ulama's assassination.









































