വടകര:(https://vatakara.truevisionnews.com/) വടകരയിലെ പ്രമുഖ ഡിസൈനറും സി.പി.ഐ.എം നേതാവുമായ സുശാന്ത് സരിഗ (42) അന്തരിച്ചു. ഇന്ന് രാവിലെ വീട്ടിൽ വെച്ച് ഉണ്ടായ നെഞ്ചുവേദനയെ തുടർന്ന് വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ട്രൂവിഷൻ ന്യൂസ് ലോഗോ രൂപ കർത്താവും വടകരയിൽ സ്വന്തം ലെ ഔട്ട് ഡിസൈൻ സ്ഥാപനം നടത്തി വരികയായിരുന്ന സുശാന്ത് സരിഗ. വടകരയിലെ പ്രമുഖ ഡിസൈനർമാരിൽ ഒരാളായിരുന്ന അദ്ദേഹം സാമൂഹിക–രാഷ്ട്രീയ രംഗങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. സി പി ഐ എം തിരുവള്ളൂർ അയ്യനവയൽ ബ്രാഞ്ച് സെക്രട്ടറി എന്ന നിലയിൽ പ്രവർത്തിച്ചു വരികയായിരുന്നു.
ഭാര്യ: അഗന്യ, മക്കൾ: സഗ്നവ്, സംസ്കൃതി, അച്ഛൻ: പരേതനായ രാഘവൻ, അമ്മ: റീന, സഹോദരങ്ങൾ: സന്ദേശ്, സംഗീത്
സംസ്‌കാര ചടങ്ങുകൾക്ക് മുമ്പായി മൃതദേഹം തിരുവള്ളൂർ പാർട്ടി ഓഫീസിൽ പൊതുദർശനത്തിന് വെച്ചിരുന്നു. നിരവധി ആളുകൾ അന്തിമോപചാരം അർപ്പിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു.
Farewell; Sushant Sariga's funeral to be held tonight at 8 pm

































.jpeg)








