കല്ലാച്ചി: [nadapuram.truevisionnews.com] സംസ്ഥാന പാതയോരങ്ങളിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. ബസ് കാത്തുനിൽക്കുന്ന യാത്രക്കാരും പ്രഭാത സവാരിക്കാരും നായ്ക്കളുടെ ആക്രമണ ഭീതിയിലാണ്.
മത്സ്യ മാർക്കറ്റ് പരിസരം, പെട്രോൾ പമ്പ്, കോർട്ട് റോഡ് കവല, പോസ്റ്റ് ഓഫീസ് പരിസരം എന്നിവിടങ്ങളെല്ലാം ഇപ്പോൾ തെരുവ് നായ്ക്കളുടെ പ്രധാന കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. ബസ് കയറാനും ഇറങ്ങാനുമായി എത്തുന്നവർ നായ്ക്കൂട്ടങ്ങൾക്കിടയിലൂടെ ഭയന്നാണ് സഞ്ചരിക്കുന്നത്.
പുലർച്ചെ വിവിധ സ്ഥലങ്ങളിലേക്ക് പോകാനായി ബസ് കാത്തുനിൽക്കുന്നവർക്ക് നേരെ നായ്ക്കൾ കുരച്ചുചാടുന്നത് പതിവായിട്ടുണ്ട്. തെരുവ് നായ്ക്കളുടെ ശല്യം കാരണം പ്രഭാത സവാരിക്കാർ കയ്യിൽ കുറുവടിയുമായാണ് ഇപ്പോൾ വീടിന് പുറത്തിറങ്ങുന്നത്.
ഇതിനോടകം തന്നെ നിരവധി പേർക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റിട്ടുണ്ട്.

The problem of stray dogs is increasing.









































