നാദാപുരം: [nadapuram.truevisionnews.com] മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സർക്കാർ നിലപാടിനെതിരെ ആർ.ജെ.ഡി നാദാപുരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. കല്ലാച്ചി ഹെഡ് പോസ്റ്റാഫീസിനു മുന്നിൽ നടത്തിയ ധർണ്ണ ആർ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി സലിം മടവൂർ ഉദ്ഘാടനം ചെയ്തു.
സോഷ്യലിസ്റ്റും ഡോ. രാംമനോഹർ ലോഹ്യയുടെ അനുയായിയും ആയിരുന്ന ആർ.ജെ.ഡി ദേശീയ ഉപാധ്യക്ഷൻ രഘുവംശ പ്രസാദ് സിംഗ് യു.പി.എ സർക്കാറിൽ കേന്ദ്ര ഗ്രാമവികസന മന്ത്രിയായപ്പോഴാണ് മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയതെന്നും അതാണ് മോദി സർക്കാർ ഗാന്ധിയുടെ പേര് മാറ്റി കേന്ദ്ര വിഹിതം വെട്ടി കുറച്ച് സംസ്ഥാന വിഹിതം വർധിപ്പിച്ച് അട്ടിമറിച്ചിരിക്കുന്നതെന്നും ഇതിനെതിരെ സംസ്ഥാന വ്യാപകമായി കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ആർ.ജെ.ഡി പ്രതിഷേധിക്കുകയാണന്നും സലിം മടവൂർ പറഞ്ഞു.
ആർ.ജെ.ഡി നാദാപുരം നിയോജക മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ ഇ.കെ സജിത്ത്കുമാർ,എം.കെ മൊയ്തു ജില്ലാ കമ്മറ്റിയംഗം പി.എം. നാണു, മണ്ഡലം കമ്മറ്റി ഭാരവാഹികളായ കെ.വി നാസർ, വി.കെ പവിത്രൻ, കെ.രജീഷ് മണ്ഡലം കമ്മറ്റിയംഗങ്ങളായ ടി.കെ ബാലൻ, ഗംഗാധരൻ പാച്ചാക്കര , കെ.സി വിനയകുമാർ എന്നിവർ പ്രസംഗിച്ചു.
കെ.സി കൃഷ്ണൻ , ടി. ചന്ദ്രൻ , ടി.പി വാസു, കോമത്ത് ഭാസ്കരൻ, ടി. രാമകൃഷ്ണൻ ,എം രാജൻ, ദേവി കുമ്മത്തിൽ,പി.കെ അശോകൻ , പി സഞ്ജയ് ബാവ എന്നിവർ ധർണ്ണക്ക് നേതൃത്വം നൽകി.
RJD protested









































