രാജ്യം ഭരിക്കുന്നത് തൊഴിലാളി വിരുദ്ധ സർക്കാർ; സലിം മടവൂർ

രാജ്യം ഭരിക്കുന്നത് തൊഴിലാളി വിരുദ്ധ സർക്കാർ; സലിം മടവൂർ
Jan 6, 2026 07:39 PM | By Roshni Kunhikrishnan

നാദാപുരം :[nadapuram.truevisionnews.com] രാജ്യത്ത് ദാരിദ്ര ലഘുകരണം ലക്ഷ്യമാക്കി നടപ്പിലാക്കിയ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം തൊഴിലാളി വിരുദ്ധമാണെന്നും രാജ്യത്ത് ലേബർ കോഡുകൾ നടപ്പിലാക്കി തൊഴിൽ നിയമങ്ങൾ ഇല്ലാതാക്കാനുള്ള ഭരണകൂടത്തിൻ്റെ ഗൂഡലക്ഷ്യമാണ് തൊഴിലുറപ്പ് പദ്ധതി നിയമം അട്ടിമറിയിലൂടെ നടപ്പിലാക്കുന്നത് എന്നും ആർ ജെ ഡി സംസ്ഥാന ജന: സെക്രട്ടറി സലിം മടവൂർ പറഞ്ഞു മഹാത്മ ഗാന്ധിയെ വധിക്കാൻ പ്രേരണ നൽകിയ തത്വശാസ്ത്രത്തിൻ്റെ പിൻമുറക്കാർ ഗാന്ധിയുടെ പേരുപോലും ഭയത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

കല്ലാച്ചി ഹെഡ് പോസ്റ്റാഫീസിനു മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സോഷ്യലിസ്റ്റും ഡോ. രാം മനോഹർ ലോഹ്യയുടെ അനുയായിയും ആയിരുന്ന ആർ.ജെ.ഡി ദേശീയ ഉപാധ്യക്ഷൻ രഘുവംശ പ്രസാദ് സിംഗ് യു.പി.എ സർക്കാറിൽ കേന്ദ്ര ഗ്രാമവികസന മന്ത്രിയായപ്പോഴാണ് മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയത്.

സംസ്ഥാന വ്യാപകമായി കേന്ദ്ര നിലപാടിനെതിരായി കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ആർ.ജെ.ഡി പ്രതിഷേധിക്കുകയാണന്നും സലിം മടവൂർ പറഞ്ഞു.ആർ.ജെ.ഡി നാദാപുരം നിയോജക മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു.

ജില്ലാ ഭാരവാഹികളായ ഇ.കെ സജിത്ത്കുമാർ,എം.കെ മൊയ്തു ജില്ലാ കമ്മറ്റിയംഗം പി.എം. നാണു, മണ്ഡലം കമ്മറ്റി ഭാരവാഹികളായ കെ.വി നാസർ, വി.കെ പവിത്രൻ, കെ.രജീഷ് മണ്ഡലം കമ്മറ്റിയംഗങ്ങളായ ടി.കെ ബാലൻ, ഗംഗാധരൻ പാച്ചാക്കര , കെ.സി വിനയകുമാർ എന്നിവർ പ്രസംഗിച്ചു.

കെ.സി കൃഷ്ണൻ , ടി. ചന്ദ്രൻ , ടി.പി വാസു, കോമത്ത് ഭാസ്കരൻ, ടി. രാമകൃഷ്ണൻ ,എം രാജൻ, ദേവി കുമ്മത്തിൽ,പി.കെ അശോകൻ , പി സഞ്ജയ് ബാവ എന്നിവർ ധർണ്ണക്ക് നേതൃത്വം നൽകി.

The country is being ruled by an anti-worker government; Salim Madavoor

Next TV

Related Stories
അഖില കേരള ജി സി ഐ ഫെസ്റ്റ്; സാംസ്കാരിക ഘോഷയാത്ര നടത്തും

Jan 7, 2026 08:13 PM

അഖില കേരള ജി സി ഐ ഫെസ്റ്റ്; സാംസ്കാരിക ഘോഷയാത്ര നടത്തും

അഖില കേരള ജി സി ഐ ഫെസ്റ്റ്; സാംസ്കാരിക ഘോഷയാത്ര...

Read More >>
സി കെ കുഞ്ഞികൃഷ്ണൻ അന്തരിച്ചു

Jan 7, 2026 07:56 PM

സി കെ കുഞ്ഞികൃഷ്ണൻ അന്തരിച്ചു

സി കെ കുഞ്ഞികൃഷ്ണൻ...

Read More >>
തോടുണ്ട് റോഡ് വേണം; ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിന് നാട്ടുകാരുടെ നിവേദനം

Jan 7, 2026 02:34 PM

തോടുണ്ട് റോഡ് വേണം; ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിന് നാട്ടുകാരുടെ നിവേദനം

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിന് നാട്ടുകാരുടെ...

Read More >>
Top Stories