വാണിമേൽ:(https://nadapuram.truevisionnews.com/)വാണിമേൽ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ദേശീയ വിരവിമുക്ത ദിനാചരണം നടന്നു. ക്രസൻ്റ് ഹൈസ്കൂളിൽ നടന്ന പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ. മുർഷിന നിർവഹിച്ചു.പ്രധാനധ്യാപകൻഎം.കെ അഷ്റഫ് അധ്യക്ഷത വഹിച്ചു.
വാണിമേൽ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ: സഫർ ഇഖ്ബാൽ വിഷയാവതരണം നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ എൻ സിറാജ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിജയരാഘവൻ,
കെ. ശുഹാദ എന്നിവർ സംസാരിച്ചു. ഒന്നു മുതൽ 19 വയസ്സുവരെ പ്രായമുള്ള മുഴുവൻ കുട്ടികൾക്കും വിരബാധക്കെതിരെയുള്ള ആൻബൻ്റസോൾ ഗുളിക അവരവരുടെ വയസ്സിന് ആനുപാതികമായ ഡോസിൽ നൽകണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇന്നലെ ഗുളിക കഴിക്കാൻ കഴിയാത്ത കുട്ടികൾക്ക് ജനുവരി 12 ന് വിരബാധ ക്കെതിരെയുള്ള ആൽബൻ്റ സോൾ ഗുളിക വീണ്ടും നൽകുന്നതാണ്.
National Deworming Day Celebration









































