നാദാപുരം: പിണറായി സർക്കാരിന്റെ ഭരണം കേരളത്തിലെ ജനതക്ക് വലിയ ഭാരമായി മാറിയെന്നു മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല. ശബരിമലയിൽ പോലും കോടികളുടെ കൊള്ളക്ക് കൂട്ട് നിന്ന പിണറായിയും കൂട്ടരും നാടിന് ശാപമായി മാറിയെന്നു പാറക്കൽ പറഞ്ഞു.
നാദാപുരം പഞ്ചായത്ത് രണ്ടാം വാർഡ് യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്ക് ഏർപ്പെടുത്തിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റാഷിദ് മഠത്തിൽ അധ്യക്ഷനായി. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഫീറ മൂന്നാംകുനിക്ക് പാറക്കൽ ഉപഹാരം നൽകി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ നവാസ്, ഗ്രാമപഞ്ചായത്ത് വൈസ് അഡ്വ. കെ എം രഘുനാഥ്, മുൻ വാർഡ് മെമ്പർ സി കെ നാസർ, വാർഡ് മെമ്പർമാരായ ജുമൈല മഅറൂഫ്, അജയ് കുമാർ, സി വി ഇബ്രാഹിം എന്നിവരെയും അനുമോദിച്ചു.
ഡിഎപിഎൽ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സി കെ നാസർ മുഖ്യ പ്രഭാഷണം നടത്തിമണ്ഡലം ലീഗ് പ്രസിഡന്റ് ബംഗ്ലത്ത് മുഹമ്മദ്, വൈസ് പ്രസിഡന്റ് എം പി സൂപ്പി, പഞ്ചായത്ത് ലീഗ് പ്രസിഡന്റ് ഹമീദ് വലിയാണ്ടി, ജനറൽ സെക്രട്ടറി നിസാർ എടത്തിൽ, നാദാപുരം അർബൻ ബാങ്ക് ചെയർമാൻ എം കെ അഷ്‌റഫ്, കോടികണ്ടി മൊയ്തു, ഇ കെ റഫീഖ്, റിയാസ് ലൂളി, നംഷി മുഹമ്മദ്, മഠത്തിൽ അബ്ദുല്ല, കാപ്പാറോട്ട് അബു ഹാജി, ടി വി ഷുഹൈബ്, ആർ അമ്മദ്, കോറോത്ത് അബ്ദുല്ല എന്നിവർ സംസാരിച്ചു. .

ഷംസീർ കിഴക്കയിൽ സ്വാഗതവും ഷഹീർ മുറിച്ചാണ്ടി നന്ദിയും പറഞ്ഞു.
Pinarayi government's rule has become a burden on the people of Kerala









































