പാറക്കടവ്: [nadapuram.truevisionnews.com] ചെക്യാട് പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച എസ്ഐആർ ഹെല്പ് ഡെസ്ക് പാറക്കടവ് ടൗണിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് യൂത്ത്ലീഗ് പ്രസിഡന്റ് ഇ സലീം മാസ്റ്റർ അധ്യക്ഷതയും ജനറൽ സെക്രട്ടറി കെ വി അർഷാദ് സ്വാഗതവും പറഞ്ഞു. നിയോജകമണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ബി പി മൂസ,പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ മഷൂദ് ചാമാളിയിൽ,ഇല്ല്യാസ് തൊടുവയിൽ,അർഷാദ് തൊടുവയിൽ,അബ്ദുള്ള ആവുക്കൽ തുടങ്ങിയവർ നേതൃതം നൽകി.
വരും ദിവസങ്ങളിൽ പഞ്ചായത്തിലെ വിവിധ മേഖലകളിൽ വോട്ട് ചേർക്കൽ ക്യാമ്പും എസ്ഐആർ ഹെല്പ് ഡെസ്കും സംഘടിപ്പിക്കുമെന്ന് കമ്മിറ്റി അറിയിച്ചു.
Youth League help desk set up in Parakkadavu









































