നാദാപുരം: [nadapuram.truevisionnews.com] സംസ്ഥാന പാതയില്‍ എടച്ചേരി കളിയാംവെള്ളി പാലത്തിന് സമീപത്തെ തീപിടിത്തം പരിഭ്രാന്തി പരത്തി. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ നിന്ന് തീ റോഡരികിലെ പുല്‍മേടുകളിലേക്കും അടിക്കാടുകളിലേക്കും പടര്‍ന്ന് പിടിക്കുകയായിരുന്നു.
ഞായറാഴ്ച്ച ഉച്ചക്ക് 2.15 നായിരുന്നു സംഭവം. പുകകണ്ട് കളിയാംവെള്ളി പോലീസ് സ്റ്റേഷന്‍ പരിസരത്തു ണ്ടായിരുന്ന യുവാക്കള്‍ ഓടിയെത്തി തീയണക്കാന്‍ ശ്രമിച്ചു. തീ അപ്പോഴേക്കും മുട്ടുങ്ങള്‍ -നാദാപുരം സംസ്ഥാന പാതയിലേക്ക് എത്തിയിരുന്നു.
എടച്ചേരി പോലീസും നാദാപുരത്ത് നിന്ന് ഫയര്‍ഫോഴ്‌സും സ്ഥലത്ത് എത്തി. വീട്ടുപറമ്പിലെ കിണറ്റിലെ മോട്ടോറും അനുബന്ധ സാമഗ്രികളും നിരവധി വാഴകളും കത്തിന ശിച്ചിട്ടുണ്ട്. പുകപടര്‍ന്നതു കാരണം സംസ്ഥാന പാതയില്‍ ഏറെനേരം ഗതാഗത തടസം നേരിട്ടു.
Massive fire breaks out in Edacherry









































