എടച്ചേരി: [nadapuram.truevisionnews.com] ഗ്രാമീണ സംരംഭകരുടെ ഉൽപ്പന്നങ്ങൾക്ക് വിപണിയൊരുക്കി എടച്ചേരി മോഡൽ സിഡിഎസിന്റെ നേതൃത്വത്തിലുള്ള ക്രിസ്മസ്-പുതുവത്സര വിപണനമേളയും തുണേരി ബ്ലോക്ക്തല കേക്ക് ഫെസ്റ്റും ആരംഭിച്ചു.
മേളയുടെ ഔദ്യോഗിക ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഗോപാലൻ നിർവഹിച്ചു. പഞ്ചായത്തംഗം ടി.കെ. രഞ്ജിത്ത് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് കുടുംബശ്രീ പ്രവർത്തകർ തയ്യാറാക്കിയ വൈവിധ്യമാർന്ന കേക്കുകളാണ് കേക്ക് ഫെസ്റ്റിലെ പ്രധാന ആകർഷണം. പഞ്ചായത്ത് അംഗങ്ങളായ രജീഷ് അക്കരോൽ, സതീശൻ ഒന്തത്ത്, എം.പി. സുനില, പാറോൽ വിമിഷ, കെ.പി. സലീന എന്നിവരും പഞ്ചായത്ത് സെക്രട്ടറി പി.വി. നിഷ, അസിസ്റ്റന്റ് സെക്രട്ടറി ജഗദീഷ് എന്നിവരും ചടങ്ങിൽ സംസാരിച്ചു.
സിഡിഎസ് ചെയർപേഴ്‌സൺ ബിന്ദു സ്വാഗതം ആശംസിച്ച ചടങ്ങിന് വൈസ് ചെയർപേഴ്‌സൺ രജനി നന്ദി രേഖപ്പെടുത്തി.
Christmas-New Year market and cake fest in Edachery









































