അഴിയൂർ:(https://vatakara.truevisionnews.com/) ദേശീയ പാത നിർമാണം ധ്രുതഗതിയിൽ നടന്ന് വരുന്ന ചോമ്പാൽ ബ്ലോക്ക് ഓഫിസിനും കുഞ്ഞിപ്പള്ളി അണ്ടർ പാസിനും മധ്യെ പണിത സംരക്ഷണ ഭിത്തി നെടുകെ പിളർന്നു കുഞ്ഞിപ്പളളി അണ്ടർപ്പാസിനായി ഇരു ഭാഗങ്ങളായി റോഡ്ഉയർത്തിരുന്നു.
ഒരു ഭാഗത്ത് കുഞ്ഞിപ്പള്ളി ടൗണിലും മറുഭാഗം അവസാനിക്കുന്നത് ചോമ്പാൽ ബ്ലോക്ക് ഓഫിസിനടുത്താണ് സർവ്വീസ് റോഡിന് സമീപം പൊട്ടി നെടുകെ പിളർന്ന് കിടക്കുന്നത്. ഈ ഭാഗങ്ങളിൽ മണ്ണ് നിറക്കുകയാണ്.
ഭാരം കനക്കുന്നതോടെ ദേശീയ പാത തകരും ഇതോടെ സംസ്ഥാനത്തെ മറ്റ് ഭാഗങ്ങളിൽ പറ്റിയത് പോലെ വലിയ ദുരന്തമായി മാറും. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട കമ്പിനിയുടെ ഏഞ്ചിനിയറിങ് വിഭാഗം ഇത് ഒക്കെ നിസ്സാരവത്ക്കരിക്കാൻ ശ്രമിക്കുന്നതായി ആക്ഷേപം. ഉയർന്നു. ദേശീയപാതയിൽ ചോമ്പാലിൽ തകർന്ന സംരക്ഷണ ഭിതി മാറ്റി പണിയണമെന്ന് താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല ,കോൺഗ്രസ്സ് അഴിയൂർ മണ്ഡലം പ്രസിഡണ്ട് പി ബാബുരാജ് എന്നിവർ ആവശ്യപ്പെട്ടു.

Security fears in Vadakara Chombal have been shattered

































.jpeg)








