നാദാപുരം: [nadapuram.truevisionnews.com] പാനൂർ മേഖലയിലെ രണ്ട് പ്രധാന ക്ഷേത്രങ്ങളിൽ കയറി മോഷണം നടത്തിയയാളെ പാനൂർ പോലീസ് മംഗലാപുരത്തുനിന്ന് സാഹസികമായി പിടികൂടി. നാദാപുരം തൂണേരി മുടവന്തേരിക്കടുത്ത കുഞ്ഞിക്കണ്ടി അബ്ദുള്ള (63)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മംഗലാപുരം ഉള്ളാളിനടുത്തുള്ള ബന്തർ എന്ന സ്ഥലത്തുനിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. പാനൂരിനടുത്ത എലാങ്കോട് മഹാവിഷ്ണു-ഭദ്രകാളി ക്ഷേത്രം, കുയിമ്പിൽ പള്ളിയറ ക്ഷേത്രം എന്നീ അമ്പലങ്ങളിലാണ് മോഷണം നടത്തിയത്.
കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി വിവിധ മോഷണക്കേസുകളിലെ പ്രതിയാണ് അബ്ദുള്ള.
Police arrest man who stole from Panur temples


































.jpeg)







