Jan 5, 2026 06:08 PM

നാദാപുരം: (nadapuram.truevisionnews.com) പേരു മാറ്റിയും, പദ്ധതി വിഹിതം വെട്ടിക്കുറച്ചും തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ തൊഴിലുറപ്പ് തൊഴിലാളികൾ തൊഴിലുറപ്പ് സംരക്ഷണ അസംബ്ലിയും, പ്രതിജ്ഞയും സംഘടിപ്പിച്ചു.

മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് വിബിജി റാംജി എന്നാക്കുകയും പദ്ധതി ചെലവുകൾ 40 ശതമാനം സംസ്ഥാനം വഹിക്കണമെന്നുമാണ് പുതിയ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. തികച്ചും തൊഴിലാളിവിരുദ്ധ ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് മുഴുവൻ വാർഡുകളിലും തൊഴിലാളികൾ സംരക്ഷണ പ്രതിജ്ഞ ചൊല്ലി.

നാദാപുരത്ത് നടന്ന പ്രതിഷേധ സംഗമം പി.കെ പ്രദീപൻ ഉദ്ഘാടനം ചെയ്തു. എ.കെ രസ്ന സ്വാഗതം പറഞ്ഞു കെ ഷൈജ അദ്ധ്യക്ഷത വഹിച്ചു.

Job Security Assembly organized

Next TV