ചോമ്പാൽ:(https://vatakara.truevisionnews.com/) ചോമ്പാൽ ദൃശ്യം ഫീലം സൊസെറ്റി നടത്തിയ അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സമാപന സമ്മേളനം കെ കെ രമ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഭരണകൂട്ടങ്ങൾ ആവിഷ്കാര സ്വത്രന്ത്രം ഹനിക്കുന്നത്തിനെതിരെ എല്ലാവരും ഉണർന്ന് വരണമെന്ന് എംഎൽഎ പറഞ്ഞു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗം പ്രമോദ് മാട്ടാണ്ടി അധ്യക്ഷത വഹിച്ചു.
എൻ. ശ്രീകല,. മനോജ് കുയ്യാലിൽ , പി ബാബുരാജ്,വി പി രാഘവൻ, സന്തോഷ് ചോമ്പാല , രജിത സോമൻ! പ്രദീപ് ചോമ്പാല, വി പി മോഹൻദാസ് , സി എച്ച് അച്ചുതൻഎന്നിവർ സംസാരിച്ചു നേരത്തെശ്രീനിവാസൻ സിനിമ എന്ന വിഷയം ഓപ്പൺ ഫോറത്തിൽ ചർച്ചയായി.
നാടകകൃത്ത് വി കെ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.വൈ പി കുമാരൻ അധ്യക്ഷത വഹിച്ചു. നിരുപക എ വി ബീന മോഡറേറ്ററായി. വി പി സുരേന്ദ്രൻ , വിമല നാരായണൻ , കെ പി വിജയൻ ,കെ പി ഗോവിന്ദൻ , സോമൻ മാഹി , ടി ടി രാജൻ , അനിശൻ മടപ്പള്ളി എന്നിവർ സംസാരിച്ചു.
Chombhal International Film Festival concludes

































.jpeg)








