ആയഞ്ചേരി:(https://vatakara.truevisionnews.com/) കഴിഞ്ഞ 15 ദിവസങ്ങളിലായി ആയഞ്ചേരി ടൗണിൽ നടന്നു വരുന്ന വ്യാപരോത്സവവും, അമ്യുസ്മെന്റ് പാർക്കും, ഫെസ്റ്റും സമാപിച്ചു. ഇന്നലെ നടന്ന സമാപന ചടങ്ങിൽ വച്ചു ബമ്പർ സമ്മാന വിജയിയെ ടൗണിലെ പ്രമുഖ വ്യാപാരിയായ ഹസൻ ഹാജി നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു.
പറമ്പത്ത് ദത്തൻ ഒന്നാം സമാനമായ ഹോണ്ട ആക്ടിവ സ്കൂട്ടറിനു അർഹനായി. കരോക്കെ ഗാനമേളയോടെയാണ് ഫെസ്റ്റ് സമാപിച്ചത്. സമാപന സമ്മേളനത്തിൽ മൻസൂർ ഇടവലത്, ചന്ദ്രൻ ചൈത്രം, രവി സി എം, ആനന്ദൻ കമ്പനി, സത്യൻ വി, ലത്തീഫ് മനഥാനത്ത്, ദിനേശൻ എന്നിവർ സംസാരിച്ചു.
Ayanjary Trade Fest concludes








































