കായിക വിനോദങ്ങൾ നാടിന്റെ ആരോഗ്യകരമായ വളർച്ചയ്ക്ക് അനിവാര്യമെന്ന് പി.ശ്രീലത

കായിക വിനോദങ്ങൾ നാടിന്റെ ആരോഗ്യകരമായ വളർച്ചയ്ക്ക് അനിവാര്യമെന്ന് പി.ശ്രീലത
Jan 6, 2026 01:10 PM | By Krishnapriya S R

അരൂർ: [nadapuram.truevisionnews.com] യുവതലമുറ കായിക വിനോദങ്ങളിൽ സജീവമാകുന്നത് നാടിന്റെ ആരോഗ്യകരമായ വളർച്ചയ്ക്ക് അനിവാര്യമാണെന്ന് പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീലത പറഞ്ഞു. എമിറേറ്റ്സ് കല്ലുമ്പുറം സ്പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ ലീഗ് ഓറിയോൺ ടർഫിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

ലഹരി ഉൾപ്പെടെയുള്ള സാമൂഹിക തിന്മകളിൽ നിന്ന് യുവാക്കളെ അകറ്റി നിർത്താൻ കായിക മത്സരങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. റാഷിദ് മാണിക്കോത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ ദിനേശൻ ചന്തംകണ്ടിയിൽ മുഖ്യാതിഥിയായിരുന്നു.

എം.എ.ഗഫൂർ അരൂർ, റഫീഖ്.ടി.പി, പി.നാസർ തുടങ്ങിയവർ സംസാരിച്ചു.

Football League inaugurated at Orion Turf

Next TV

Related Stories
അഖില കേരള ജി സി ഐ ഫെസ്റ്റ്; സാംസ്കാരിക ഘോഷയാത്ര നടത്തും

Jan 7, 2026 08:13 PM

അഖില കേരള ജി സി ഐ ഫെസ്റ്റ്; സാംസ്കാരിക ഘോഷയാത്ര നടത്തും

അഖില കേരള ജി സി ഐ ഫെസ്റ്റ്; സാംസ്കാരിക ഘോഷയാത്ര...

Read More >>
സി കെ കുഞ്ഞികൃഷ്ണൻ അന്തരിച്ചു

Jan 7, 2026 07:56 PM

സി കെ കുഞ്ഞികൃഷ്ണൻ അന്തരിച്ചു

സി കെ കുഞ്ഞികൃഷ്ണൻ...

Read More >>
തോടുണ്ട് റോഡ് വേണം; ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിന് നാട്ടുകാരുടെ നിവേദനം

Jan 7, 2026 02:34 PM

തോടുണ്ട് റോഡ് വേണം; ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിന് നാട്ടുകാരുടെ നിവേദനം

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിന് നാട്ടുകാരുടെ...

Read More >>
Top Stories