എടച്ചേരി: [nadapuram.truevisionnews.com] ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന അക്ഷരോത്സവം വിജയിപ്പിക്കുന്നതിന് എടച്ചേരിയിൽ സ്വാഗത സംഘം രൂപീകരിച്ചു. താലൂക്ക് പ്രസിഡൻ്റ് എം. ജനാർദ്ദനൻ അധ്യക്ഷതവഹിച്ചു.
എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി. ഗോപാലൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.അജയ് ആ വള, പി മുഹമ്മദ് ബഷീർ പി.എം. നാണു എന്നിവർ സംസാരിച്ചു ടി.വി ഗോപാലൻ മാസ്റ്റർ ചെയർമാനും രാജീവ് വള്ളിൽ കൺവീനറുമായി സ്വാഗതസംഘം രൂപീകരിച്ചു.
താലൂക്ക് സെക്രട്ടറി കെ.പി.ശ്രീധരൻ സ്വാഗതവും നേതൃസമിതി കൺവീനർ പ്രേമചന്ദ്രൻ കെ.ടി. കെ. നന്ദിയും പറഞ്ഞു
Organizing committee formed for District Literary Festival, Edachery










































