നാദാപുരം:[nadapuram.truevisionnews.com] വളയം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ഗവൺമെന്റ് കൊമേഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് ( ജി സി ഐ ) അഖില കേരള വിദ്യാർത്ഥി ഫെസ്റ്റിന്റെ പരിപാടികൾക്ക് സ്വാഗതസംഘം എക്സിക്യൂട്ടീവ് യോഗം അന്തിമ രൂപം നൽകി. പത്തിന് ശനിയാഴ്ച രാവിലെ 8:00 മണിക്ക് പതാക ഉയർത്തുന്ന തോടെ രണ്ടുദിവസത്തെ പരിപാടികൾക്ക് തുടക്കം കുറിക്കും. 8 30ന് കായിക മത്സരങ്ങൾ വളയം സ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കും.
വൈകുന്നേരം 5 മണിക്ക് കലാ മത്സരങ്ങളുടെ ഉദ്ഘാടനം ഇ കെ വിജയൻ എംഎൽഎ നിർവഹിക്കും. തുടർന്ന് നാലു വേദികളിലായി മത്സരങ്ങൾ നടക്കും. 11ന് ഞായർ രാവിലെ 9 മണി മുതൽ 3 വേദികളിൽ കലാ മത്സരങ്ങൾ അരങ്ങേറും.
വൈകിട്ട് 4 30ന് വർണ്ണശബളമായ സാംസ്കാരിക ഘോഷയാത്ര വളയം പെട്രോൾ പമ്പ് പരിസരത്ത് നിന്ന് ആരംഭിക്കും. കുടുംബശ്രീ അംഗങ്ങൾ, വിവിധ കലാ സമിതികളുടെ ഭാരവാഹികൾ, രാഷ്ട്രീയ സാമൂഹ്യ വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖർ, എസ് പി സി അംഗങ്ങൾ തുടങ്ങിയവർ ഘോഷയാത്രയിൽ അണിനിരക്കും.
സമാപന സമ്മേളനം വൈകീട്ട് 6 30ന് പ്രധാന വേദിയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് മില്ലി മോഹൻ മുഖ്യാതിഥിയായി പങ്കെടുക്കും. പരിപാടിക്ക് അന്തിമ രൂപം നൽകാൻ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ നവാസ് ഉദ്ഘാടനം ചെയ്തു.

വളയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി എസ് പ്രീത അധ്യക്ഷയായി. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രതീഷ്, വളയം ഗ്രാമപഞ്ചായത്തിൽ വൈസ് പ്രസിഡണ്ട് എം ദിവാകരൻ, നാദാപുരം ഗ്രാമപഞ്ചായത്ത് അംഗം അപർണ, സ്വാഗതസംഘം ജനറൽ കൺവീനർ പി രോഷിത, ട്രഷറർ എം കെ അഷ്‌റഫ്, കൺവീനർ സിറാജുദ്ദീൻ നരിക്കുനി, കോ ഓർഡിനേറ്റർ സുരേന്ദ്രൻ മാസ്റ്റർ, അസി. കോ ഓർഡിനേറ്റർ സുരേഷ് ബാബു, മീഡിയ കമ്മിറ്റി ചെയർമാൻ സി രാഗേഷ്, സ്കൂൾ പി ടി എ പ്രസിഡണ്ട്വി പി സജിലേഷ് തുടങ്ങിയവർ സംസാരിച്ചു.
All Kerala GCI Fest; Cultural procession to be held









































