നാദാപുരം: [nadapuram.truevisionnews.com] ബുള്ളറ്റ് മോട്ടോർ സൈക്കിളിന്റെ ഹെഡ് ലൈറ്റിനുള്ളിൽ വിഷപാമ്പുകളെ കണ്ടെത്തി. നാദാപുരം മുടവന്തേരിയിലെ മദ്രസ അധ്യാപകൻ ആഷിഖിന്റെ മോട്ടോർ സൈക്കിളിനുള്ളിലാണ് ഉഗ്ര വിഷമുള്ള അണലി ഇനത്തിൽ പെട്ട രണ്ട് പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടത്.
കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ നിന്ന് 5 കിലോമീറ്ററോളം ദൂരെ ബൈക്ക് ഓടിച്ച് മദ്രസക്ക് മുമ്പിൽ പാർക്ക് ചെയ്ത് എഞ്ചിൻ ഓഫ് ചെയ്യാൻ താക്കോൽ എടുക്കുന്നതിനിടെയാണ് പാമ്പുകൾ ശ്രദ്ധയിൽ പെടുന്നത്.
ഹെഡ് ലൈറ്റ് അഴിച്ചു മാറ്റി പാമ്പുകളെ പുറത്തെടുക്കുകയായിരുന്നു. കൈക്ക് കടിയേൽക്കാതെ രക്ഷപ്പെട്ടത് ഭാഗ്യത്തിനാണെന്ന് ആഷിഖ് പറഞ്ഞു.

Two baby vipers were hiding inside the bullet.










































