പാറക്കടവ്: [nadapuram.truevisionnews.com] "മഴക്കാലമായാൽ ഇവിടെ തോടുണ്ട് ,ഞങ്ങൾക്ക് റോഡ് വേണം" ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിന് നാട്ടുകാരുടെ നിവേദനം. ഉമ്മത്തൂർ എരഞ്ഞോളിമുക്ക് - തൂർത്തിക്കടവ് റോഡിൽ മക്കാലത്ത് സ്ഥിരമായി വെള്ളക്കെട്ട് ഉണ്ടാകുന്നത് മൂലം പ്രദേശവാസികളും വിദ്യാർത്ഥികളും അനുഭവിക്കുന്നത് വലിയ ദുരിതമാണ്.
ഡ്രൈനേജ് സംവിധാനം ഒരുക്കി റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഹമ്മദ് പുന്നക്കലിന് നിവേദനം സമർപ്പിച്ചു.
ഗോപാലൻ കിഴക്കയിൽ,താഴെ മണലിൽ കുഞ്ഞിരാമൻ, പൊന്നാണ്ടി ഇസ്മായിൽ 14-ാം വാർഡ് കൺവീനർ ടി.എ.സലാം, താഴെ മണലിൽ രാജൻ, റഫീഖ് പൊന്നത്ത്,മടത്തിൽ ഹമീദ്, എം.പി.കുഞ്ഞമ്മദ്, കല്ലോളി ഉമർ, തുണ്ടിയിൽ മൊയ്തു,
പൊന്നത്ത് റംല, പ്രിയംവദ പാവറ്റ, റസീന മൊയ്തു തുണ്ടിയിൽ തുടങ്ങിയവർ പങ്കെടുത്തു.
Petition from locals to the Gram Panchayat President










































