വളയം: [nadapuram.truevisionnews.com] വളയം സൈനിക കൂട്ടായ്മയുടെ നേതൃത്വത്തിൽ എക്സ് സർവീസ്മാൻ ലീഗ്, കാലിക്കറ്റ് ഡിഫൻസ് എന്നിവരുടെ സഹകരണത്തോടെ വീരമൃത്യു വരിച്ച സൈനികനായ മിഥുന്റെ രണ്ടാം ചരമവാർഷിക അനുസ്മരണം വീട്ടിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ചും പുഷ്പാർച്ചനയോടെയും ആരംഭിച്ചു.
തുടർന്ന് നടന്ന അനുസ്മരണ സമ്മേളനത്തിൽ സുരേഷ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. വളയം സോൾജിയേഴ്‌സ്, എക്സ് സർവീസ് മാൻ ലീഗ് , കാലിക്കറ്റ് ഡിഫൻസ് പ്രതിനിധികളും രവീഷ് വളയം, സുരേഷ് തുണ്ടിയിൽ, രാഖി സരുൺ തുടങ്ങിയ സാമൂഹിക–സാംസ്‌കാരിക പ്രവർത്തകരും നാട്ടുകാരും കുടുംബാഗങ്ങളും പങ്കെടുത്തു.
മിഥുന്റെ ദേശസ്നേഹവും കർത്തവ്യനിഷ്ഠയും യുവതലമുറയ്ക്ക് പ്രചോദനമാണെന്ന് അനുസ്മരണ പ്രഭാഷണത്തിൽ സുരേഷ് കുമാർ അഭിപ്രായപ്പെട്ടു.
in memory of soldier Mithun









































