Jan 8, 2026 10:25 AM

നാദാപുരം: [nadapuram.truevisionnews.com] നാദാപുരം റോഡിലെ യാത്രാക്ലേശം ഉടനെ പരിഹരിക്കണമെന്ന് സിപിഎം ഊരാളുങ്കൽ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. 5000ത്തിലധികം വിദ്യാർഥികൾ റോഡ് ക്രോസ് ചെയ്തു സ്‌കൂളിലെത്തുന്ന ഇവിടെ ബദൽ സംവിധാനം ഒരുക്കാതെ വഴികൾ അടച്ചു പ്രവൃത്തി നടക്കുകയാണ്.

നിർദിഷ്ട അടിപ്പാതയുടെ പണി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി റോഡ് മുറിച്ചു കടക്കാനുള്ള സൗകര്യം ഉറപ്പാക്കണം. അതുവരെ താൽക്കാലിക ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമിക്കണമെന്നും ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

സ്‌കൂളുകളിലേക്ക് കുട്ടികൾ വന്നു പോകുന്ന സമയങ്ങളിൽ പോലീസ് നിരീക്ഷണം കാര്യക്ഷമമാക്കണം. പ്രാദേശിക പ്രത്യേകതകൾ പരിഗണിക്കാതെ നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ ദുരിതമാണ് നാദാപുരം റോഡിൽ അനുഭവപ്പെടുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. ടി.പി.ബിനീഷ്, കെ.എം.സത്യൻ, യു.എം.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

Construction of underpass on Nadapuram road

Next TV

Top Stories










News Roundup