നാദാപുരം: [nadapuram.truevisionnews.com] തൂണേരി പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.ഐ.ആർ ശില്പശാല സംഘടിപ്പിച്ചു. പേരോട് മദ്രസ പരിസരത്ത് നടന്ന പരിപാടി നിയോജക മണ്ഡലം യുഡിഎഫ് ചെയർമാൻ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു.
കെ.ടി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ടി.കെ ഖാലിദ് മാസ്റ്റർ വിശദീകരിച്ചു. ആവോലം രാധാകൃഷ്ണൻ, എം.പി ജാഫർ മാസ്റ്റർ, വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ പ്രസംഗിച്ചു.
പഞ്ചായത്തിലെ 24 ബൂത്തുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട പ്രവർത്തകർ ശില്പശാലയിൽ പങ്കെടുത്തു. അശോകൻ തൂണേരി സ്വാഗതവും കെ. എം സമീർ നന്ദിയും പറഞ്ഞു.
UDF SIR Workshop








































